top of page

Karshaka Vidyapeedam

FARMERS' UNIVERSITY

കർഷകരുടെ സർവ്വകലാശാല

A University of the Farmers by the Farmers for the Farmers

Announcements

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം കേരളത്തിലെ ഒട്ടേറെ കൃഷിക്കാർ മികവേ റിയ വിളയിനങ്ങൾ കത്തി അവയെ സ്വന്തം പേരിലും വീട്ടുപേരിലുമൊക്കെ ബ്രാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ, കേരള കാർഷിക സർവകലാലയുടെ ചുരുക്കെഴു ത്തായ കെഎയു എന്ന് ബ്രാൻഡ് പേരിനൊപ്പം ചേർക്കാൻ അനുമതി ലഭിച്ച ഇനങ്ങൾ വിരളം. എന്നാൽ, കോട്ടയം വൈക്കത്തിനു സമീപം വൈക്കപ്രയാറിലെ ജോസഫ് കണ്ടെത്തിയ ജാതിയിനമായ 'പുത്തറ'യ്ക്ക് ഈ അംഗീ കാരമുണ്ട്. ഫാക്‌ടിലെ ജോലിയിൽനിന്നു വിരമിച്ചതിനു ശേഷം 28 വർഷമായി ജോസഫ് കാർഷികജീവിതം ആസ്വ ദിക്കുകയാണ്. നെല്ലും തെങ്ങും ജാതിയുമാണ് പ്രധാന വിളകൾ.

ധനസാക്ഷരതക്ക്‌ "ഗ്രാമദീപം' പദ്ധതി കേരളത്തിൽ റിസർവ് ബാങ്കിന്റെ സഹകരണത്തോടെ, കേരള ഗ്രാമീൺ ബാങ്ക് പൊതുജനങ്ങളിൽ ധനസാക്ഷരത വർധിപ്പി ക്കുന്നതിന്"ഗ്രാമദീപം' പദ്ധതി ഇതിനായി നടപ്പാക്കി വരുന്നു. സാമ്പത്തിക സാക്ഷരതാകേന്ദ്രങ്ങൾ വഴി കർഷകരുൾപ്പെടെയുള്ളവർക്ക് ബാങ്കിങ്ങിന്റെ അടിസ്‌ഥാനപാഠങ്ങൾ, ഡിജിറ്റൽ ധനസേവനങ്ങളു ടെ ഉപയോഗം, വായ്‌പാനിയന്ത്രണം, കൃഷിയിലെ സാമ്പത്തിക അപകടസാധ്യത കുറയ്ക്കൽ, സമ്പാ ദ്യരീതികൾ, നിക്ഷേപ തന്ത്രങ്ങൾ എന്നിവയിൽ അറിവും പരിശീലനവും നൽകുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമായും സംഘടനകളുമായും ചേർന്ന് ധനസാക്ഷരതാ ശിൽപശാലകളും ബോധവൽക്ക രണ ക്ലാസുകളും നടത്തുന്നു. വിലാസം: കേരള ഗ്രാമിൺ ബാങ്ക് ടാവേഴ്സ്, മലപ്പുറം. ഫോൺ: 0497-2717800, ടോൾ ഫ്രീ നമ്പർ: 18004254000

ശീതകാല പച്ചക്കറികളെ ബാധിക്കുന്ന പ്രധാന കീടങ്ങളൾ ശീതകാല പച്ചക്കറികളെ ബാധിക്കുന്ന പ്രധാന കീടങ്ങളായ രോമപ്പുഴുക്കൾ, ഡയമണ്ട് ബാക്ക് മോത്തിൻ്റെ പുഴുക്കൾ എന്നിവയുടെ ആക്രമണം ഒഴിവാക്കു ന്നതിന് മാസാവസാനത്തോടെ ട്രൈ ക്കോകാർഡുകൾ കൃഷിയിടത്തിൽ വയ്ക്കുക. തുടർന്ന് 20 ദിവസത്തെ ഇടവേളകളിൽ ടൈക്കോഗ്രാമയുടെ മുട്ടക്കാർഡുകൾ വയ്ക്കുന്നത് കീടാക മണവും രാസകീടനാശിനിപ്രയോഗവും ഒഴിവാക്കി വിഷസ്‌പർശമില്ലാത്ത കാ ബേജും കോളിഫ്ലവറും ലഭിക്കാനുതകും

bottom of page